2015, ജൂൺ 27, ശനിയാഴ്‌ച

നമുക്ക് സ്വന്തം ജോലിയില്‍ വിരക്തി തോന്നാത്തത് എന്തുകൊണ്ട്?

             

           ഗള്‍ഫിലുള്ള ചിലര്‍ പറയാറുണ്ട്,കുറച്ചു കാശ് സമ്പാദിച്ചു നാട്ടില്‍ സെറ്റില്‍ ആവണം,വിശ്രമിക്കണം എന്നൊക്കെ.ഇനി അഥവാ ആവശ്യത്തിലേറെ സമ്പാദിച്ചു കാശ് ബാങ്കില്‍ ഇട്ടു, ആവശ്യത്തിനു പോയി ATMല്‍ പോയി കാശ് എടുത്തു വീടിന്‍റെ ഉമ്മറത്ത് ചാരുകസേരയില്‍ ചാഞ്ഞിരുന്ന്‍ തുടര്‍ജീവിതം തള്ളി നീക്കുമോ?ഇല്ലേയില്ല.കാരണം?
അപ്പോള്‍ തോന്നും ഈ കാശ് കൊണ്ട് എന്തെങ്കിലും ബിസിനസ് ചെയ്താലോ എന്ന്.ബിസിനസ്സിനെ കുറിച്ചു ഒന്നുമറിയില്ലെങ്കില്‍ കുറച്ചു  പറമ്പു വാങ്ങുന്നതിനെ കുറിച്ചു ആലോചിക്കും.പിന്നെ മറിച്ചു വില്‍ക്കാമല്ലോ?
അങ്ങനെ ഈ ശിഷ്ടകാലം വിശ്രമിക്കണം എന്നാഗ്രഹിക്കുന്നവരെല്ലാം അവരവരുടെ സാഹചര്യത്തിനനുസരിച്ചുള്ള ഓരോരോ തൊഴിലുകളില്‍ മുഴുകും.
             എസാ ക്യൂം?
             പൈസയോടുള്ള ആര്‍ത്തി? നഹി.
            ഒരു മനുഷ്യനു പല സാഹചര്യങ്ങളാല്‍  വിരക്തി തോന്നുന്ന പല കാര്യങ്ങളുണ്ട്.പ്രിയപ്പെട്ടതെന്നു തോന്നിക്കുന്ന ഭക്ഷണം,ചില ഹോബികള്‍,ലൈംഗികത,ബന്ധങ്ങള്‍..മുതലായവ.
എന്നാല്‍ ഒരു മനുഷ്യനു തന്‍റെ ജോലിയില്‍ വ്യാപൃതനായിരിക്കുക എന്നത് മരണം വരെ മുഷിയാത്ത സംഗതിയാണ്.ചിലര്‍ക്ക് ചില സാഹചര്യത്താല്‍ വര്‍ഷങ്ങളോളം ചെയ്തിരുന്ന ജോലി മാറേണ്ടതായി വരുമ്പോള്‍ 'എനിക്ക് ഈ ജോലിയേ അറിയൂ.ഇനി ഞാന്‍ എന്ത് ചെയ്യും?'എന്നു ആശങ്കപ്പെടുന്നത് കാണാം.എന്നാല്‍ അയാള്‍ പുതിയ ജോലിയില്‍ പ്രവേശിക്കുന്നതോടെ അയാള്‍ക്ക് അറിയാന്‍ കഴിയുന്നു പുതിയ സാഹചര്യത്തിലേക്കുള്ള പരിവര്‍ത്തനത്തിനു വെറും ഒരാഴ്ചയില്‍ താഴെ സമയമേ എടുക്കുന്നുള്ളൂ എന്ന്.
              എല്ലാവര്ക്കും ആരോഗ്യത്തോടെ തന്‍റെ ജോലി ചെയ്യാനുള്ള കരുത്ത് ദൈവം നല്‍കേണമേ എന്നു പ്രാര്‍ഥിച്ചു കൊണ്ട്
ഒരു നട്ടപ്പാതിരാ തൊഴിലാളി ദിനാശംസകള്‍
;
;
(ഇതു എഴുതാനെങ്കിലും ജോലി ഒന്നു കഴിഞ്ഞിട്ടു വേണ്ടേ?)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ