2015, ജൂൺ 27, ശനിയാഴ്‌ച

സുഹൃത്തുക്കള്‍

               

                   ഇതില്‍ എല്ലാവരും ഓരോരോ ദേശക്കാരാണ്.(Keralam,Karnataka,Tamil Nadu,Odisha,Bangladesh).ജോലിസമയത്ത്‌ പലപ്പോഴും പലരുമായും കടിപിടി കൂടേണ്ടി വന്നിട്ടുമുണ്ട്.എന്നാലും റൂമിലെത്തുമ്പോള്‍ എല്ലാം മറക്കുന്നു.ജട്ടിയും ബ്രഷുമൊഴിച്ചു ബാക്കിയെല്ലാം മാറിമാറിയായിരുന്നു പലപ്പോഴും ഉപയോഗിച്ചിരുന്നത്.ഒരാളുടെ വേദനകള്‍ വീട്ടുകാരേക്കാള്‍ നന്നായി മനസ്സിലാക്കിയിരുന്നത് ഈ സഹമുറിയന്‍മാര്‍ തന്നെ.ഇവര്‍ക്കെല്ലാം പല പല സംസ്ക്കാരങ്ങള്‍ ആയിരുന്നെങ്കിലും സൗഹൃദത്തിനു ഒരേ മാനം,ഒരേ മതം.പലപ്പോഴും ജോലി മതിയാക്കി നാട്ടില്‍ പോകാന്‍ കയറു പൊട്ടിക്കാന്‍ ശ്രമിച്ചപ്പോഴും ധൈര്യം പകര്‍ന്നു കൂടെ നിന്നതും ഇവര്‍.ജോലിയുടെ ക്ഷീണങ്ങള്‍ ഈ നാല്‍ച്ചുവരുകള്‍ക്കുള്ളിലെ സൌഹൃദത്തിനു പുറത്തു നില്‍ക്കുമായിരുന്നു.നീണ്ട അഞ്ചു വര്‍ഷത്തിനു ഒരായുര്‍ദൈഘ്യമുണ്ടായിരുന്നുവെന്നു ജോലി മതിയാക്കി നാട്ടിലെത്തിയപ്പോഴായിരുന്നു മനസ്സിലായത്‌. ഒരു ക്ലോക്കിലെ നിശ്ചിത ഇടവേളകളില്‍ കണ്ടുമുട്ടുന്ന സൂചികളെപ്പോലെ ഇവരുമായി ബന്ധം നില നിര്‍ത്താന്‍ ഇന്നും സാധിക്കുന്നു.

അറബിയിലെ ലീവ് ലെറ്റര്‍

അസ്സലാമു അലൈക്കും ,
അല്‍ മുതലാളിക്ക്,
             അന ഷമീം ഇബ്നു അബ്ദുല്‍ അസീസ്‌ ഇബ്നു കോയ മിന്‍ ഹിന്ദിയ്യ.അന ഗവ വല്‍ റൂമില്‍ കുല്ലു ഒത്താക്ക് മുസീബതന്‍ ബോറദിച്ചല്‍ ഫില്‍ നാട്ടില്‍ മതര്‍ കരേള  പൂകാന്‍ പൂതിയ്യ ബാക്തര്‍ വാഹദ് കല്യാണം കഴിക്കാന്‍ ആഗ്രഹമിയ്യ  വല്‍ പെണ്‍കുട്ടി  മിന്‍ ഹിന്ദിയ്യ.ഗവാ ദിന്ധ ഹറാമേ രണ്ടു മാസമെങ്കിലും തറക് ലീവ് അല്‍ കൂടുതല്‍ വല്‍ പ്രതീക്ഷിക്കല്‍.അന്ത മാലൂം വഹാദ് കല്യാണം ചെലവ്ജ്യാദ ഫുലൂസ്,അല്‍ഹീന്‍ എന്‍  കയ്യില്‍ മാഫി ഫുലൂസ്. ബലാല മോക്തി കൊര്‍ച്ച്‌ ഫുലൂസ് അല്‍ അഡ്വാന്‍സ്  അല്‍ഭ.
അല്‍ ഹരമൈനി വല്‍ ഒട്ടഹ.
സാത്തെക് സാത്തെക്.
ചായ വരുന്ന വഴിക്ക് കുടിച്ചു.
             (ആര്‍ക്കെങ്കിലും അറബിയില്‍ വല്ല ആപ്ലിക്കേഷനോ ലെറ്ററോ എഴുതണംന്നുണ്ടെങ്കില്‍ ന്നോട് പര്‍ഞ്ഞാ മതി.)

ലീവെടുക്കാന്‍ ഒരെളുപ്പ വഴി

             ഇന്നലെ ദുബായില്‍ നിന്നും ഒരു ഫ്രണ്ട് കാണാന്‍ വന്നിരുന്നു.അവന് അബുദാബിയില്‍ വേറെ ഒരു ഫ്രണ്ടിനെ കാണണം.ഞാന്‍ ഡെലിവറി ബോയ്‌ ആണല്ലോ അപ്പൊ എനിക്ക് റൂട്ടൊക്കെ അറിയാമല്ലോ എന്നു കരുതിയാവും എന്നെ വിളിച്ചത്.സംഗതിയൊക്കെ ശരി.പക്ഷെ 365/12 ജോലിയുള്ള ഞാന്‍ എങ്ങനെ ഡ്യൂട്ടിക്കിടയില്‍ നിന്നും ഒന്നു മാറിനില്‍ക്കും?
             ഐട്യ!!!
            നമ്മുടെ ഇന്‍ചാര്‍ജ്ജ് തബറീസും സൂപ്പര്‍വൈസര്‍ ഫിലിപ്പും കുറച്ചു ദിവസമായി ഉടക്കിലാണ്.(അതു പിന്നെ അങ്ങനെയാണല്ലോ).ഞാന്‍ ആദ്യം കിച്ചനു പുറത്തിറങ്ങി ഫിലിപ്പിനു ഫോണ്‍ ചെയ്തു.
           "സേര്‍,ദുബായില്‍ നിന്നും എന്റെ ഒരു ഫ്രണ്ട് അത്യാവശ്യമായി........
ഞാന്‍ തബ്റീസിനോട് പുറത്തു പോകട്ടെ എന്നു ചോദിച്ചു.അവന്‍ പറഞ്ഞു നിങ്ങളോട് ചോദിച്ചിട്ട് പോകാന്‍.എന്നാല്‍ ഞാന്‍...?
             "ശരി,വേഗം വരണം."
പിന്നെ കിച്ചണില്‍ കയറി തബ്റീസിനോട്,
             "തബ്റീസ് ഭായ്,ദുബായില്‍ നിന്നും എന്റെ ഒരു ഫ്രണ്ട് വളരെ അത്യാവശ്യമായി........
ഞാന്‍ ഫിലിപ്പിനോട്‌ ചോദിച്ചു പോകട്ടെ എന്ന്‍.അയാള്‍ പറഞ്ഞു നിങ്ങളോട് ചോദിക്കാന്‍.തബ്റീസ് ഭായ്,ഞാന്‍......?"
           "ഠിക്കെ,ജല്‍ദി ആനാ...."
അങ്ങനെ രണ്ടുപേരെയും ........ആക്കിയിട്ടു ഞാന്‍ ഇപ്പൊ റൂമില്‍ എത്തിയതേയുള്ളൂ.

ലഗേജും ചുമന്നുകൊണ്ടു എയര്‍പോര്‍ട്ട് വരെ പോകേണ്ടതില്ല.


               നിങ്ങള്‍ അബുദാബിയില്‍ ആണെങ്കില്‍, Etihad എയര്‍വേസില്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റു എടുത്ത ആളാണെങ്കില്‍,എയര്‍പോര്‍ട്ടില്‍ പോകാന്‍ ടാക്സി വിളിക്കേണ്ടി വരുന്ന അവസ്ഥയുള്ളയാളാണെങ്കില്‍ താഴെ പറയുന്ന രീതി അവലംബിക്കുക.
                 പോകുന്ന സമയത്തിന്‍റെ 24 മണിക്കൂറിനുള്ളിലും 5 മണിക്കൂറിനു മുമ്പായും  നിങ്ങള്‍ കൂടെ കൊണ്ടുപോകാന്‍ കരുതിയിരുന്ന ലഗേജ്  Abu Dhabi Mallനു  സമീപത്തുള്ള Abu Dhabi City Terminalലില്‍ എത്തിക്കുക.പിറകു വശത്തുള്ള ഡോറിലൂടെ അകത്തു കടന്നാല്‍ സാധാരണ വിമാനത്താവളത്തിനുള്ളിലുള്ളതു പോലെ തന്നെ വരിയും ബോര്‍ഡിംഗ് പാസ് നല്‍കുന്ന കൌണ്ടറും കാണാം.അവിടെ ലഗേജ് കൊടുത്തു Available ആയിട്ടുള്ള സീറ്റും സെലക്റ്റ് ചെയ്തു ബോര്‍ഡിംഗ് പാസ് കൈപറ്റാം.(Etihadന്‍റെ ലഗേജിനു ദിര്‍ഹം ഈടാകുന്നതല്ല.മറ്റു എയര്‍ലൈന്‍സുകള്‍ക്ക് എത്ര ഈടാക്കുന്നു എന്നറിയില്ല.) തിരികെ റൂമിലെത്തി മാറ്റി വച്ചിരുന്ന ഡ്രസ്സെടുത്തു പെര്‍ഫ്യൂം പൂശി രണ്ടുമൂന്നു മണിക്കൂര്‍ മുമ്പായി (മിനിമം എയർപോർട്ടിൽ 35മിനിറ്റ് മുമ്പെത്തിയാലും മതി)എയര്‍പോര്‍ട്ടിലേക്കു പോകുന്ന A1 ബസ്സ്‌ വരുന്ന റൂട്ടില്‍ കാത്തുനില്‍ക്കുക. 24 മണിക്കൂര്‍ സര്‍വീസുള്ള ഈ  ബസ്സ്‌ എല്ലാ ഓരോ മണിക്കൂറിലും വന്നുപോകുന്നതാണ്.(രാവിലെയും വൈകുന്നേരവും ഓരോ അരമണിക്കൂറിലും)ഈ ബസ്സിലും ലഗേജ് കൊണ്ടുപോകാനുള്ള സൌകര്യമുണ്ട്.ബസ്സ്‌ പോകുന്ന സ്റ്റോപ്പുകള്‍ മനസ്സിലാകാന്‍ ഈ ലിങ്ക്  സന്ദര്‍ശിക്കുക

;
'ഞാനിപ്പോ ബോര്‍ഡിംഗ് പാസും കൈപറ്റി ഇരിക്ക്വാ

നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്.

              നിങ്ങള്‍ ഗള്‍ഫില്‍ ഉള്ള ആളാണെങ്കില്‍ നിങ്ങളുടെ പക്കല്‍ നിങ്ങളുടെ തന്നെ പഴയ ജട്ടിയോ ബനിയനോ ഉപയോഗശൂന്യമായി വലിച്ചെറിയാനുള്ള പൊസിഷനില്‍ എത്തിയിട്ടുണ്ടെങ്കില്‍  അതെടുക്കുക.എന്നിട്ടു നന്നായി കഴുകി,ഉണക്കി,മടക്കി ബാഗിന്‍റെ താഴെ പൊതിഞ്ഞു വെക്കുക.എന്നിട്ടു നാട്ടില്‍ പോകുന്നതിന്റെ തലേ ദിവസം അതെടുത്തിടുക.എയര്‍പോര്‍ട്ടിലേക്കു പോകാനൊരുങ്ങി പുതിയ വസ്ത്രമണിയുമ്പോള്‍ 'അതൂ'രി  കച്ചറയില്‍ എറിയുക.അപ്പോള്‍ ഇതു ഇവിടെ ഉണക്കാനിട്ടാല്‍ തിരിച്ചു വരുമ്പോള്‍ അതുണ്ടാവുമോ എന്ന ടെന്‍ഷന്‍ മാറുകേം ചെയ്യും, നാട്ടിലേക്കു പുതിയ ...... ഇട്ടു പോവുകേം ചെയ്യാം വെറുതേ ഒരു.....കളഞ്ഞല്ലോ എന്ന വിഷമം ഉണ്ടാകുകേം ഇല്ല..കാരണം അതു ഏതായാലും വലിച്ചെറിയാനുള്ളതാണല്ലോ? >:o
......................................
എന്തോ?....ആരോ എന്നെ വിളിച്ചു.ഞാനിപ്പോ വരാവേ...;)

നമുക്ക് സ്വന്തം ജോലിയില്‍ വിരക്തി തോന്നാത്തത് എന്തുകൊണ്ട്?

             

           ഗള്‍ഫിലുള്ള ചിലര്‍ പറയാറുണ്ട്,കുറച്ചു കാശ് സമ്പാദിച്ചു നാട്ടില്‍ സെറ്റില്‍ ആവണം,വിശ്രമിക്കണം എന്നൊക്കെ.ഇനി അഥവാ ആവശ്യത്തിലേറെ സമ്പാദിച്ചു കാശ് ബാങ്കില്‍ ഇട്ടു, ആവശ്യത്തിനു പോയി ATMല്‍ പോയി കാശ് എടുത്തു വീടിന്‍റെ ഉമ്മറത്ത് ചാരുകസേരയില്‍ ചാഞ്ഞിരുന്ന്‍ തുടര്‍ജീവിതം തള്ളി നീക്കുമോ?ഇല്ലേയില്ല.കാരണം?
അപ്പോള്‍ തോന്നും ഈ കാശ് കൊണ്ട് എന്തെങ്കിലും ബിസിനസ് ചെയ്താലോ എന്ന്.ബിസിനസ്സിനെ കുറിച്ചു ഒന്നുമറിയില്ലെങ്കില്‍ കുറച്ചു  പറമ്പു വാങ്ങുന്നതിനെ കുറിച്ചു ആലോചിക്കും.പിന്നെ മറിച്ചു വില്‍ക്കാമല്ലോ?
അങ്ങനെ ഈ ശിഷ്ടകാലം വിശ്രമിക്കണം എന്നാഗ്രഹിക്കുന്നവരെല്ലാം അവരവരുടെ സാഹചര്യത്തിനനുസരിച്ചുള്ള ഓരോരോ തൊഴിലുകളില്‍ മുഴുകും.
             എസാ ക്യൂം?
             പൈസയോടുള്ള ആര്‍ത്തി? നഹി.
            ഒരു മനുഷ്യനു പല സാഹചര്യങ്ങളാല്‍  വിരക്തി തോന്നുന്ന പല കാര്യങ്ങളുണ്ട്.പ്രിയപ്പെട്ടതെന്നു തോന്നിക്കുന്ന ഭക്ഷണം,ചില ഹോബികള്‍,ലൈംഗികത,ബന്ധങ്ങള്‍..മുതലായവ.
എന്നാല്‍ ഒരു മനുഷ്യനു തന്‍റെ ജോലിയില്‍ വ്യാപൃതനായിരിക്കുക എന്നത് മരണം വരെ മുഷിയാത്ത സംഗതിയാണ്.ചിലര്‍ക്ക് ചില സാഹചര്യത്താല്‍ വര്‍ഷങ്ങളോളം ചെയ്തിരുന്ന ജോലി മാറേണ്ടതായി വരുമ്പോള്‍ 'എനിക്ക് ഈ ജോലിയേ അറിയൂ.ഇനി ഞാന്‍ എന്ത് ചെയ്യും?'എന്നു ആശങ്കപ്പെടുന്നത് കാണാം.എന്നാല്‍ അയാള്‍ പുതിയ ജോലിയില്‍ പ്രവേശിക്കുന്നതോടെ അയാള്‍ക്ക് അറിയാന്‍ കഴിയുന്നു പുതിയ സാഹചര്യത്തിലേക്കുള്ള പരിവര്‍ത്തനത്തിനു വെറും ഒരാഴ്ചയില്‍ താഴെ സമയമേ എടുക്കുന്നുള്ളൂ എന്ന്.
              എല്ലാവര്ക്കും ആരോഗ്യത്തോടെ തന്‍റെ ജോലി ചെയ്യാനുള്ള കരുത്ത് ദൈവം നല്‍കേണമേ എന്നു പ്രാര്‍ഥിച്ചു കൊണ്ട്
ഒരു നട്ടപ്പാതിരാ തൊഴിലാളി ദിനാശംസകള്‍
;
;
(ഇതു എഴുതാനെങ്കിലും ജോലി ഒന്നു കഴിഞ്ഞിട്ടു വേണ്ടേ?)

2015, ജൂൺ 26, വെള്ളിയാഴ്‌ച

ഷമീം മചിഞ്ചേരി

ഇതെഴുതി പോസ്റ്റ് ചെയ്യുമ്പോള്‍ ഞാന്‍ UAE വിടുകയാണ്.അഞ്ചരവര്‍ഷത്തെ പ്രവാസത്തിനു ഒരു കോമ അല്ലെങ്കില്‍ അര്‍ദ്ധവിരാമം.അഞ്ചര വര്‍ഷം ചെറിയ