2014, ഡിസംബർ 15, തിങ്കളാഴ്‌ച

ഫുഡ് ഡെലിവറിയം

             നാലഞ്ചു ദിവസങ്ങള്‍ക്കു ശേഷമാണ് ആ ആന്ധ്രക്കാരനെ വീണ്ടും വഴിയില്‍ വച്ചു കണ്ടു മുട്ടുന്നത്.ഒരാഴ്ചയായി മൂന്നു നേരവും അങ്ങേരുടെ ഫ്ലാറ്റില്‍ ഫുഡ് ഡെലിവറി ചെയ്യുമായിരുന്നു.രാത്രിയിലെ ഡെലിവറിക്കു മോശമല്ലാത്ത ടിപ്പും തരുമായിരുന്നു.ഇപ്പോള്‍ നാലഞ്ചു ദിവസമായി ഓര്‍ഡറൊന്നും കാണാത്തതിനാല്‍ സൌഹൃദസംഭാഷണത്തിനിടെ കാര്യമാരാഞ്ഞു.ഒരു ചമ്മിയ ചിരി ചിരിച്ചു മൂപ്പര്‍ പറഞ്ഞതിങ്ങനെ.
                  ''ഞാനും ഭാര്യയും ഒരുമിച്ചാണ് താമസിക്കുന്നത്.ചില സൌന്ദര്യപ്പിണക്കത്തിന്റെ പേരില്‍ അവളോട്‌ പിണങ്ങി ഭക്ഷണത്തിനായി ഹോട്ടലിനെ ആശ്രയിക്കേണ്ടി വന്നു.ഒരാഴ്ച കൊണ്ട് എന്‍റെ ദേഷ്യം തണുത്തു,അവളുടെയും.ഇപ്പോള്‍ അവളുണ്ടാക്കുന്ന ഭക്ഷണം കഴിച്ചു സുഖമായിരിക്കുന്നു.''
                   അങ്ങനെ പിണങ്ങി നിന്ന  ഒരു ഭാര്യാഭര്‍ത്താവിന്റെ ഒത്തുചേരലില്‍ സങ്കടപ്പെട്ട ലോകത്തിലെ ആദ്യ മനുഷ്യനായി സമാനതകളില്ലാത്ത ഈ സംഭവത്തിന്‍റെ പേരില്‍ എന്‍റെ നാമം ചരിത്രത്തിന്‍റെ തങ്കലിപികളില്‍ എഴുതപ്പെട്ടു.
--------------------------------------------------------------------------------
ADCBയില്‍ 23ന്നാം നിലയിലെ ഫുഡ് ഡെലിവറി കഴിഞ്ഞു താഴേക്കുള്ള ലിഫ്റ്റില്‍ തനിയെ നില്‍ക്കുമ്പോഴാണ് കൂടെ ഒരു നോര്‍ത്തിയും വന്നു കയറിയത്. വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിച്ചു ഗ്രൌണ്ട് ഫ്ലോര്‍ വരെ നിന്ന ബുദ്ധിമുട്ട് പടച്ചോനും എനിക്കും മാത്രമറിയാം...
-------------------------------------------------------------------------------------------------
ഫുഡ് ഡെലിവറിക്കിടെ സൈക്കിള്‍ പണിമുടക്കിയത് കാരണം പാതിവഴിയില്‍ വെച്ച് Elactra Streetലേക്കുള്ള തിരക്കുള്ള ബസ്സിനുള്ളില്‍ പിറകില്‍ നിന്ന വയസ്സന്‍ പഠാന്‍റെ ഞെക്കലും ഉരസലും അനുഭവിച്ചപ്പോഴാണ് നമ്മുടെ നാട്ടില്‍ ബസ്സില്‍,സ്കൂള്‍ വിദ്യാര്‍ഥിനികളും സ്ത്രീകളും അനുഭവിക്കുന്ന പീഡനം എത്ര ഭീകരമാണെന്നു മനസ്സിലായത്‌.
ഞാനിനി ക്ലീന്‍ഷേവ് ചെയ്തു പുറത്തു പോഗൂലാ...
feeling ഞെക്കി നോക്കാന്‍ ഞാനെന്താ പഴുത്ത മാങ്ങയോ     
---------------------------------------------------------------------------------------------------- 
ഞാനങ്ങനെ ഫേസ്ബുക്കില്‍ അടയിരിക്കുന്ന ആളൊന്ന്വല്ല.ഇപ്പോത്തന്നെ കണ്ടില്ലേ,ഒരു കൊല്ലത്തിനു ശേഷാ ഞാന്‍ ഇതു തുറക്കുന്നത് തന്നെ. ഈ കൊല്ലത്തെ എന്‍റെ ആദ്യ ചളി.
.മ്മടെ കോമുവണ്ണന്‍ ഒരു കടയില്‍ അയാളുടെ കുട മറന്നു വെച്ചു പോയി.കുറേ നേരം കഴിഞ്ഞു മൂപ്പര്‍ക്ക് കുട എവിടെയോ മറന്നു വച്ചതെന്ന് ഓര്‍മ്മ വന്നെങ്കിലും എവിടെയാണെന്നത് നിശ്ചയമുണ്ടായിരുന്നില്ല.ഓരോ കടയിലും പാവം കയറിയിറങ്ങി 'ഒരു കുട കിട്ടിയോ' എന്നന്വേഷിച്ചു നടന്നു.എല്ലാവരും കൈ നിവര്‍ത്തി.അല്ല,കൈ മലര്‍ത്തി.അവസാനം കുട മറന്നു വെച്ചു പോയ കടയിലെത്തി.പുള്ളിക്കാരനോടും കോമുവാശാന്‍ എന്‍റെ കുട കിട്ടിയോ എന്നാരാഞ്ഞപ്പോള്‍ പുള്ളി മൂലയില്‍ ചാരി വെച്ചിരുന്ന അയാളുടെ കുടയെടുത്തു കൈയില്‍ കൊടുത്തു.
മനം നിറഞ്ഞ സന്തോഷത്തോടെ കോമുവാശാന്‍ പുള്ളിക്കാരന്റെ കരം ഗ്രഹിച്ചു ഇങ്ങനെ പറഞ്ഞു.
''ഈ പ്രദേശത്ത്‌ നിങ്ങള്‍ മാത്രമേയുള്ളൂ സത്യസന്ധന്‍.ബാക്കിയെല്ലാവരും എന്നോട് നുണ പറഞ്ഞു.''
-
-
Thread : ഇന്നലെ ഫുഡ് ഡെലിവറിക്കിടെ എന്‍റെ മൊബൈല്‍ ആരുടെയോ പാര്‍സലിന്റെ കൂടെ പോയപ്പോള്‍ ഓര്‍മ്മ വന്ന തുണ്ട്.
---------------------------------------------------------------------------------------------------
ഫുഡ് ഡെലിവറിക്കിടെ സിഗ്നലില്‍ വെച്ചാണ് അയാളുടെ കോള്‍ വന്നത്.പണ്ടാരം!ലേറ്റായാല്‍ കിരുകിരുക്കുന്ന ആ അണ്ണന്‍ തന്നെ! 
''അണ്ണേ,ദാ വറെ വറെ,വന്ത്ട്ടേര്‍ക്ക്...''
സിഗ്നല്‍ പച്ച .ഫോണ്‍ ചെയ്തു കൊണ്ടു തന്നെ വണ്ടി മുന്നോട്ടെടുത്തു.റോഡില്‍ നിന്നും ഉള്ളിലേക്ക് കയറ്റി ഫോണ്‍ കട്ടു ചെയ്തതും .......അതാ ഷുര്‍ത്ത!(പൌലോസ്).ദൈവേ,ലൈസന്‍സ് പോലും കൈയില്‍ ഇല്ല.ആദ്യം സലാം പറഞ്ഞതു മാത്രം മനസ്സിലായി.ബാക്കി അറബിയില്‍ പറഞ്ഞത് താഴെ പറയും വിധമാണെന്നു ഞാന്‍ മൂന്നിലൊന്നായി സംഗ്രഹിച്ചു.
''നീ പലപ്പോഴും ഒരു കൈയില്‍ ഫോണും മറ്റേ കൈയില്‍ ഹാന്‍ഡിലും പിടിച്ചു സര്‍ക്കസ് കാണിക്കുന്നത് പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.ഇനിയെങ്ങാനും ഫുട്ട്പാത്തിലൂടെ ഓടിക്കുന്നതിനു പകരം മെയില്‍ റോഡിലൂടെ സൈക്കിള്‍ ഓടിച്ചാല്‍ നിന്‍റെ ഈ തുക്കടാ സൈക്കിള്‍ എടുത്ത് ഒടിച്ചു മടക്കി ഒദ്ദി ബലദിയ്യ(ന്ന്വച്ചാ,കച്ചറബോക്സില്‍ കൊണ്ടുപോയി ഇടും൦൦൦൦ന്ന്!)
 feeling ഇനി സൈക്കിളിനു വണ്ടിയെന്നു പറയുമോടാന്നു ചോദിച്ചു വാളോങ്ങണ്ട.ഞാന്‍ പറയും.
-----------------------------------------------------------------------------------------------
          ഫുഡ് ഡെലിവറി അഞ്ചു മിനുട്ട് ലേറ്റായതിനാല്‍ അയാള്‍ അതിശക്തമായി പൊട്ടിത്തെറിച്ചു.എന്നാല്‍ ഭാഗ്യം,ആര്‍ക്കും പരിക്കേറ്റില്ല.ഇപ്പോള്‍ ദേ അരമണിക്കൂറായി ഒരു പൊട്ടിത്തെറി ശബ്ദമോ ആളപായമോ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പ്രതീക്ഷിച്ച ടിപ്പു കിട്ടാത്തതിനാല്‍ വേറെ നാശ'നഷ്ട'ങ്ങളൊന്നും എനിക്കും സംഭവിച്ചില്ല.
----------------------------------------------------------------------------------------------------
ഇന്ന് നാലാന്തി.
നാളെ ഞങ്ങള്‍ എല്ലാ സ്റ്റാഫിനും ബോസ്സിനോടും മാഡത്തിനോടും പ്രത്യേക ബഹുമാനം കൂടും.തെറികള്‍ പറയാനായി മാത്രം വാ തുറക്കുന്ന ബോംബെക്കാരന്റെ നാവില്‍ നിന്നും നാളെ തേന്‍ കിനിയും.പര്‍ച്ചേസിംഗ് കൂടിപ്പോയി എന്നും പറഞ്ഞു ദിവസവും വാക്കുതര്‍ക്കമുണ്ടാകാറുള്ള സൂപ്പര്‍വൈസറും നാളെ വിനയാന്വിതനാകും.ഉപ്പു കൂടിപ്പോയി എന്നോ മറ്റോ ബോസ്സിനോട് കംപ്ലയിന്റ് പറയുന്ന ഒരു കസ്റ്റമറേയും നാളെ ഞങ്ങള്‍ മനസ്സു കൊണ്ട് തെറി പറയില്ല.ഡ്യൂട്ടി സമയം കഴിഞ്ഞും വരുന്ന ഡെലിവറി ഓര്‍ഡര്‍ ഞാന്‍ സന്തോഷത്തോടെ കൊണ്ടു പോയി കൊടുക്കും. ഡെലിവറി അഞ്ചു മിനുറ്റ് ലേറ്റായാല്‍ എന്നെ നിര്‍ത്തിപ്പൊരിക്കുന്ന ആ അണ്ണനെയും ഞാന്‍ തന്തയ്ക്കു വിളിക്കൂല.
.
നാളേണ് അഞ്ചാന്തി.ശമ്പളം കിട്ടുന്ന ദിവസം.
 — feeling ബെര്‍ദെ തെറ്റിദ്ധരിച്ചു ല്ലേ?
------------------------------------------------------------------------------------------------------------
നാലഞ്ചു ദിവസങ്ങള്‍ക്കു ശേഷമാണ് ആ ആന്ധ്രക്കാരനെ വീണ്ടും വഴിയില്‍ വച്ചു കണ്ടു മുട്ടുന്നത്.ഒരാഴ്ചയായി മൂന്നു നേരവും അങ്ങേരുടെ ഫ്ലാറ്റില്‍ ഫുഡ് ഡെലിവറി ചെയ്യുമായിരുന്നു.രാത്രിയിലെ ഡെലിവറിക്കു മോശമല്ലാത്ത ടിപ്പും തരുമായിരുന്നു.ഇപ്പോള്‍ നാലഞ്ചു ദിവസമായി ഓര്‍ഡറൊന്നും കാണാത്തതിനാല്‍ സൌഹൃദസംഭാഷണത്തിനിടെ കാര്യമാരാഞ്ഞു.ഒരു ചമ്മിയ ചിരി ചിരിച്ചു മൂപ്പര്‍ പറഞ്ഞതിങ്ങനെ.
''ഞാനും ഭാര്യയും ഒരുമിച്ചാണ് താമസിക്കുന്നത്.ചില സൌന്ദര്യപ്പിണക്കത്തിന്റെ പേരില്‍ അവളോട്‌ പിണങ്ങി ഭക്ഷണത്തിനായി ഹോട്ടലിനെ ആശ്രയിക്കേണ്ടി വന്നു.ഒരാഴ്ച കൊണ്ട് എന്‍റെ ദേഷ്യം തണുത്തു,അവളുടെയും.ഇപ്പോള്‍ അവളുണ്ടാക്കുന്ന ഭക്ഷണം കഴിച്ചു സുഖമായിരിക്കുന്നു.''
അങ്ങനെ പിണങ്ങി നിന്ന ഒരു ഭാര്യാഭര്‍ത്താവിന്റെ ഒത്തുചേരലില്‍ സങ്കടപ്പെട്ട ലോകത്തിലെ ആദ്യ മനുഷ്യനായി സമാനതകളില്ലാത്ത ഈ സംഭവത്തിന്‍റെ പേരില്‍ എന്‍റെ നാമം ചരിത്രത്തിന്‍റെ തങ്കലിപികളില്‍ എഴുതപ്പെട്ടു.
 — feeling വേണ്ടായിരുന്നു.
--------------------------------------------------------------------------------------------------------------
ഇന്നു 'Angry Babies' സിനിമ കണ്ടു.ഭാവന മികച്ച അഭിനയം കാഴ്ച വെച്ച ഇതില്‍ കോമഡിയും നന്നായെങ്കിലും അവരെ കരുതിക്കൂട്ടി ഫുഡ് ഓര്‍ഡര്‍ ചെയ്യിപ്പിച്ചു, അവസാനം സമയം വൈകിയെന്നും പറഞ്ഞു ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യിക്കുന്ന ഒരു സീനുണ്ടല്ലോ...സത്യം പറയാമല്ലോ.കണ്ണു നിറഞ്ഞു പോയി.ഒരു പക്ഷെ എന്നെപ്പോലെ നിരവധി ഡെലിവറി ബോയ്സ് പലപ്പോഴും അനുഭവിക്കുന്ന അവസ്ഥ കണ്ടതു കൊണ്ടാവാം.പലരും ഗണ്‍പോയിന്‍റില്‍ നിര്‍ത്തിയാണ് ഓര്‍ഡര്‍ നല്‍കാറ്.പിന്നെ....ഇങ്ങനെ ക്യാന്‍സല്‍ ആകുന്ന ഫുഡിന്റെ കാശ് ശമ്പളത്തില്‍ നിന്നും കട്ടു ചെയ്യാത്തത് നമ്മുടെ മുതലാളി ഒരു പാവമായതു കൊണ്ടും ഞാന്‍ അതിലേറെ പഞ്ചപാവമായതു കൊണ്ടുമാവാം...
---------------------------------------------------------------------------------------------------------------
എല്ലാ വിശേഷദിനങ്ങളിലെപ്പോലെത്തന്നെ ഇന്നും പതിവുപോലെ സമയത്തിനു ഓണസദ്യ എത്തിക്കാന്‍ കഴിയാത്തതിനാല്‍ കസ്റ്റമേഴ്സിന്‍റെ ശകാരവര്‍ഷങ്ങളിലും ടിവിയിലെ ഓണാഘോഷപരിപാടികളില്‍ ചടഞ്ഞിരുന്ന്,ഒരു മണിക്കു മുമ്പ് സദ്യ ഡെലിവറി ചെയ്തില്ലെങ്കില്‍ തിരിച്ചു കൊണ്ടു പൊയ്ക്കോ എന്ന തോക്കിന്‍മുനയില്‍ നിര്‍ത്തിയുള്ള പതിവു ഫുഡ് ഓര്‍ഡറുകളിലൂടെയും ഒരു ഓണം കടന്നു പോയി.
-----------------------------------------------------------------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ