2014, ഡിസംബർ 29, തിങ്കളാഴ്‌ച

എന്നെ തല്ലണ്ടമ്മാവാ

ചില കാര്യങ്ങള്‍ പറയാതെ വയ്യ.നമ്മുടെ മലയാളിയുടെ പാടിപ്പതിഞ്ഞ വീരഗീതങ്ങളില്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ്‌ " ശൂ....ശൂ.."പ്രയോഗം. എന്നോട് സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍ സ്പെഷ്യലി മലയാളിയാണെങ്കില്‍ ഇതുപോലെ ശൂ ...ശൂ...എന്നോ, ഇല്ലാ എന്നതിന് തലയാട്ടുകയോ,അല്ലെങ്കില്‍ തോള്‍ ഉയര്‍ത്തുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ ആംഗ്യം കാണിക്കുകയോ ചെയ്യുകയാണെങ്കില്‍ എനിക്കു അങ്ങേയറ്റം കോപം വരുന്ന സംഗതിയാണ്.ഞാന്‍ ജോലി ചെയ്യുന്ന റെസ്റ്റോറന്റില്‍(യു എ ഇ ) ദിവസവും ഇതു അനുഭവിക്കുന്നതുമാണ്.പാകിസ്ഥാനികളും അറബികളും വാ കൊണ്ട് ചോദിക്കുമ്പോള്‍ നമ്മുടെ മലയാളി കാണാം മിമിക്രി കാണിക്കുന്നത്.നാവിന്റെ അഗ്രം മേലെ അണ്ണാക്കില്‍ ശക്തിയായി മുട്ടിച്ചു ''o''എന്ന ശബ്ദമുണ്ടാക്കുക.ചുണ്ടുകള്‍ കൂര്‍പിച്ചു എലിയുടെ ശബ്ദമുണ്ടാക്കുക.വിരല്‍ ഞൊടിച്ചു വിളിക്കുക.നേരത്തെ പറഞ്ഞ ശൂ ...ശൂ...ഇതെല്ലം മല്ലുവിന്റെ മാത്രം സംഭാവനകളാണ്. അതില്‍ .വിരല്‍ ഞൊടിച്ചു വിളിക്കുന്നതാണ് എന്റെ ബിപി കൂട്ടി കോപോമീറ്ററിന്റെ സൂചിയും പൊട്ടിച്ചു പുറത്തു കടക്കുന്നത്‌.അറബികള്‍ 'മെഹമ്മദ്' എന്നും പാകിസ്ഥാനി 'ഭായ് സാബ്' എന്നും വിളിക്കുമ്പോള്‍ മല്ലു 'ഡാ '.വിദ്യാഭ്യാസത്തിന്റെ കുറവാണോ?അല്ല. കൊച്ചുകുട്ടികളെപ്പോലും ഈശീലം നന്നേചെറുപ്പംമുതലേ അവര്‍ അഭ്യസിപ്പിക്കാത്തതിന്റെ കുറവ്.( "തു ഖാനാ ഖയാടാ?'' ''മൊബൈല്‍ കാര്‍ഡ് കഹാം മിലേഗാടാ?'' ''ഇഥര്‍ ആവോടാ" തുടങ്ങിയ പദപ്രയോഗങ്ങളുടെ പേറ്റന്റും മല്ലുവിനു സ്വന്തം.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ