2014, ഡിസംബർ 29, തിങ്കളാഴ്‌ച

സെല്‍ഫം!അഥവാ അവനോന്‍റെ കാര്യം

രണ്ടാഴ്ച മുമ്പാണു മുറൂറിലുള്ള എന്‍റെ സുഹൃത്ത് ഇഫ്താറിനു വിളിച്ചത്. എന്‍റെ ഫ്ലാറ്റിന്‍റെ തൊട്ടു താഴെ നിന്നുള്ള പാര്‍ക്കിങ്ങില്‍ നിന്നാണു എന്‍റെ സ്ഥിരം ബസ്സായ 56 പിടിക്കുന്നത്‌.ഡ്രൈവര്‍ ഒരു കഷണ്ടി വച്ച കൂളിംഗ് ഗ്ലാസുകാരന്‍.സോറി,തിരിച്ച്.ഞാന്‍ മൊബൈലില്‍ നോക്കി.സമയം കുറവാണ്.എനിക്കു ബസിനു തീരെ വേഗത ഇല്ലെന്നു തോന്നി.ഞാന്‍ മനസ്സില്‍ ഡ്രൈവറെ ചീത്ത വിളിച്ചു.ഇയാള്‍ക്ക് ഒന്നു സ്പീഡില്‍ പോയാലെന്താ.മനുഷ്യന്മാര്‍ക്ക് എവിടെയെല്ലാം പോകാനുള്ളതാ എന്നൊക്കെ ചിന്തിച്ചു അവസാനം കൃത്യസമയത്തിനു തന്നെഅവിടെയെത്തി.പിന്നൊരിക്കല്‍ ഒരു നോമ്പുതുറക്കു ഗ്രാന്‍ഡ്‌ മസ്ജിദില്‍ പോയപ്പോള്‍ ICADലുള്ള ചങ്ങാതിയെ കാണാന്‍ നേരത്തെയിറങ്ങി.ബസ് സെയിം 56,സെയിം കഷണ്ടി.എനിക്കു ബസ്സിനു സ്പീഡ് കൂടുതലുള്ളതു പോലെ തോന്നി.പണ്ടാരം,ഇയാളിതെങ്ങോട്ടാ കത്തിച്ചു വിടുന്നത്?ഈ നട്ടുച്ചയ്ക്ക് അവിടെപ്പോയിട്ടു ഞാന്‍ എന്തു കാട്ടാനാ?അവര്‍ക്കൊക്കെ എന്തും ആവാമല്ലോ.ഓരോര്‍ത്തര്‍ കൂളിംഗ് ഗ്ലാസ്സും വെച്ചു ഇറങ്ങിക്കോളും.രണ്ടു ദിവസം കഴിഞ്ഞു ബസ് സ്റ്റേഷനടുത്തുള്ള സുഹൃത്തിനെ കാണാന്‍ പോയതും അതെ 56 ബസ്സില്‍.സീറ്റൊക്കെ കിട്ടി.അടുത്ത സ്റ്റോപ്പില്‍ വച്ചു ആളുകള്‍ ഫുള്ളായി.അതിനടുത്ത സ്റ്റോപ്പില്‍ ബസ് ബ്രഡിന്‍ പാക്കറ്റു പോലെ എക്ദം ഫുള്‍.മദീനത് സായിദ് സ്റ്റോപ്പിന്റെ മുമ്പില്‍ വെച്ചു നോക്കണേ പിന്നേം ആളുകള്‍ ബസ്സില്‍ തള്ളിക്കയറാന്‍ ശ്രമിക്കുന്നു.ഹും.ഇവര്‍ക്കൊക്കെ വല്ല ടാക്സിയും വിളിച്ചു പോയ്ക്കൂടെ.അല്ലെങ്കില്‍ നേരത്തെ വന്നു നിന്നു കൂടെ.ഇന്നു എന്‍റെ കസിന്‍ ഷാര്‍ജയില്‍ നിന്നും അബുദാബിയിലേക്ക് വന്നപ്പോള്‍ മൂപ്പരെ കൊണ്ടു വരാന്‍ ഞാന്‍ സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍ അതാ വരുന്നു ബസ് 56.ഫുള്ളാണ്.ഡോര്‍ തുറന്നെങ്കിലും തിരക്കു കാരണം ഉള്ളില്‍ കയറാന്‍ മറ്റുള്ള യാത്രക്കാര്‍ സമ്മതിച്ചില്ല.അടുത്ത ബസ്സിനു കേറിക്കോ എന്നും പറഞ്ഞു എന്നെ പുറത്താകി.അല്ലാ..എന്നെക്കൂടി അതില്‍ കയറ്റിയിരുന്നെങ്കില്‍ അവര്‍ക്കു എന്താണു ചേതം? അവര്‍ക്കൊക്കെ എന്തും ആവാമല്ലോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ