2014, ഡിസംബർ 29, തിങ്കളാഴ്‌ച

നാട്ടുകാര്‍ രൂപപ്പെടുന്ന വിധം

കിര്‍ണീം....കിര്‍ണീം.....
"ഹെലോ, ഗുദ് മോഴ്നിംഗ് ..................ഴെസ്റ്റോഴന്റ്റ്,വോത്യൂ വോന്ത് സെഴ്?"
"വാട്ട് യൂ ഹാവ് ഫോര്‍ ബ്രേക്ക് ഫാസ്റ്റ്?"
"സെഴ്,വി ഹേവ് ഇദ്ദലി,പൊഴോത്ത,പൂഴി ബാജി,ദോശ."
"ആപ് ഇന്ത്യന്‍ ഹോ?ഓര്‍ ക്യാ ഹെ?"
"ജീ ഹാം, വട.പൊങ്കല്‍,ഉപ്പ്മാ ഭീ ഹെ.ആപ്കോ ക്യാ ചാഹിയെ സര്‍?"
"ദോശ ബേജ്ദോ.ഉങ്കള്‍ തമിഴാ?"
"ഇല്ലൈ സര്‍,ണാണ്‍ മളയാളി"
"ആഹാ..മലയാളിയാ?"
"ആമാ..സോര്‍..അതേ സാര്‍.നിങ്ങളുടെ ലൊക്കേഷന്‍ എവിടാ?"
"ADCB ബാങ്കിന്‍റെ ബാക്ക് ബില്‍ഡിംഗ്.അല്ലാ.എന്താ ഈ ഇദ്ദലി,പൊഴോത്ത,പൂഴി ബാജിയൊക്കെ?"
"അത്..വെസ്റ്റേണ്‍ ശൈലിയില്‍...വാക്കുകള്‍ക്കു കട്ടി കൂട്ടാതെ..."
"ഉം.നാട്ടിലെവിടാ?"
"........ജില്ലയില്.......ലിനടുത്ത്"
"ആഹാ.ഞാനും ഔടത്തന്നെ"
".......ലില്‍ യൗവ്ടെ?"
".......ലില്‍ തന്നെ."
"യൗവ്ടെ?.......ലില്‍ ബസ് സ്റ്റാന്റിന്‍റെ നടൂലോ?"
"ആല്ലന്ന്‍.ആ കേര്‍ ബേക്കറിന്റെ മുന്നുക്കൂട്യള്ള റോട്ടുമ്മക്കൂട്യെ നേരെ പോയാല് ലാസ്റ്റ്."
"അല്ല ങ്ങളര്‍ഞ്ഞാ?ആപ്പിന്റെ കേരളത്തിലെ ഓഫീസ് പൂട്ടീത്?"
"തന്നെ?നമ്മക്കീ കോങ്ക്രസിന്റിം മാര്‍കിസ്റ്റിന്റിം യെടീന്നു ഒര് രശ്ശയില്യട്ടാ"
"യെത്രാസായി നാട്ട്ന്ന് വന്ന്ട്ട്?"
"മൂന്ന്വല്ലായി.എഞ്ചിനീറാ.ന്‍റെ അന്ജന്‍മാര് രണ്ടാളും എഞ്ചിനീയര്‍മാരാ.ഒരാള് സിവില്‍,ഓന്‍ കണൂര് കുര്‍പ്പമ്മാരോപ്പം പോവ്വാ.നല്ല പൈസയാ.രണ്ടാമത്തോന്‍ മെക്കാനിക്കല്‍ എഞ്ചിന്‍നീയാറാ.തൃശൂരില് ഒരു വര്‍ശോപ്പിലാ.ഓനും നല്ല പൈസയാ."
"അല്ല.ങ്ങളെന്തെയ്യുണു ഇവ്ടെ?"
"ഞാന് അല്‍ വഹ്ദ മാളിലെ ലുലൂല് ട്രോളി ഉന്ത്വാ.നല്ല ടിപ്പാ.ഇയ്യ് ദോശ കൊട്ത്തയ്ക്ക്.പൈച്ച്ട്ട് കൊട്ല് കത്ത്ണ് "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ